കോഴിക്കോട്: പരസ്യനിരോധന മേഖലയായി നഗരസഭ പ്രഖ്യാപിച്ച മാനാഞ്ചിറ സ്ക്വയറിനു ചുറ്റും നിറയെ കൊടിതോരണങ്ങൾ. സി.പി.എം ജില്ല സമ്മേളന ഭാഗമായുള്ള കൊടിതോരണങ്ങളാണ് മാനാഞ്ചിറക്കു ചുറ്റും നിറഞ്ഞത്.
നേരത്തേ നിറയെ പരസ്യത്തിൽ മുങ്ങാറുള്ള മാനാഞ്ചിറയും പരിസരവും ഏറെ പണിപ്പെട്ടാണ് പരസ്യമുക്തമാക്കിയത്. പഴയ അൻസാരി പാർക്കും ടാഗോർ പാർക്കും മൈതാനവും ചിറയുമെല്ലാം ഒന്നിപ്പിച്ച് സ്ക്വയർ നിർമിച്ചപ്പോൾ പരസ്യവിമുക്ത മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു.
അന്നുമുതൽ പരസ്യങ്ങൾ കാര്യമായി കാണാറില്ലാത്ത സ്ക്വയറിൽ ഇടക്ക് വീണ്ടും പരസ്യം നിറഞ്ഞിരുന്നെങ്കിലും സ്ക്വയർ നവീകരണ കാലത്തായിരുന്നു അത്.
അതിനുശേഷം വീണ്ടും നിരോധനം നടപ്പാക്കി നഗരസഭ ആരോഗ്യ വിഭാഗം പിഴ ചുമത്തി വരുകയായിരുന്നു. ഭരണകക്ഷിതന്നെ ഇപ്പോൾ നിയമം കാറ്റിൽപറത്തിയതോടെ മറ്റു സംഘടനകളുടെ പരസ്യങ്ങളും വരുംദിവസങ്ങളിൽ നിറയുമെന്ന ആധിയിലാണ് നഗരവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.