കോഴിക്കോട്: മാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവതിയുൾപ്പെടെ നാലുപേര്‍ അറസ്റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്പില്‍ രാഹുൽ (25), മലപ്പുറം താനൂര്‍ സ്വദേശിനി കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രി ഒന്നരക്ക് മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള ഹോട്ടലിന് സമീപത്തുനിന്ന് കല്ലിട്ടനടയിലേക്കുള്ള റോഡില്‍ നിന്നാണ് ഇവർ പിടിയിലായത്. നാലുപേരെ സംശയസാഹചര്യത്തിൽ കണ്ടതോെട പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഇവരുെട അടുത്തെത്തി കാര്യങ്ങൾ തിരക്കുകയായിരുന്നു. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ് ഹരികൃഷ്ണെൻറ ബാഗ് പരിശോധിച്ചപ്പോഴാണ് നാല് പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തിയത്.
ഇവരെത്തിയ കെ.എൽ -11 എ.എൻ -8650, കെ.എൽ -11 ബി.യു -6231 എന്നീ നമ്പറുകളിലുള്ള സ്കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കോഴിക്കോട് വൈ.എം.സി.എ റോഡില്‍നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാൽ, ആരാണ് ലഹരി നല്‍കിയതെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ല. വില്‍പനക്കായാണ് ഹഷീഷ് ഓയില്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്.
മെഡിക്കൽ കോളജ് അസി. സബ് ഇൻസ്പെക്ടർ എം.പി. പ്രവീൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, രതീഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ ബെന്നി ലാലുവിെൻറ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എ. രമേഷ് കുമാറാണ് കേസിൽ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.