തിരുവള്ളൂർ: കോട്ടപ്പള്ളി പൈങ്ങോട്ടായി പ്രദേശങ്ങളിൽ പിഞ്ചുകുട്ടിയടക്കം എട്ടുപേരെ കുറുക്കൻ കടിച്ച സംഭവത്തിൽ കുറുക്കന് പേ വിഷബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ എട്ടുപേരെ കുറുക്കൻ കടിച്ച് പരിക്കേൽപിച്ചത്. കണ്ണൂർ റീജനൽ ഡയഗ്നോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഞായറാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. വഴിയിൽ കണ്ടവരെയെല്ലാം കടിച്ച കുറുക്കൻ പിഞ്ചുകുട്ടിയെ വീട്ടിനകത്ത് കയറിയാണ് കടിച്ചത്. കാലിനും കൈക്കുമാണ് പലർക്കും കടിയേറ്റത്. പരിക്കേറ്റവർ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രമിക്കേണ്ട ആവശ്യം ഇല്ല. നിലവിലുള്ള ചികിത്സ തുടർന്നാൽ മതി. വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ ആശുപത്രിയിൽ അറിയിക്കണമെന്നും തിരുവള്ളൂർ പഞ്ചായത്ത് വെറ്ററിനറി സർജൻ സി. സുനിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.