രണ്ടാം പ്രതിയെ െവറുതെവിട്ടു
കോഴിക്കോട്: മദ്യപിച്ചുള്ള തർക്കത്തിനിടെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പയ്യാനക്കൽ സ്വദേശി സുധീർ ബാബുവിനെ (32) െകാലപ്പെടുത്തിയ കേസിൽ നല്ലളം സ്വദേശി നൗഫൽ അസീസിനെയാണ് (26) കോഴിക്കോട് രണ്ടാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി അനന്തകൃഷ്ണ നവാഡ ശിക്ഷിച്ചത്. 2018 നവംബർ അഞ്ചിന് കോഴിക്കോട്ടെ ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽവെച്ച് ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചുെകാന്നു എന്നാണ് കേസ്. രണ്ടാം പ്രതി അൻസാറിനെ വെറുതെവിട്ടു. കൊലക്കുറ്റത്തിന് ജീവപര്യന്തവും അരലക്ഷവും തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. െകാലക്കുശേഷം പ്രതികൾ കണ്ണൂരിലും കോയമ്പത്തൂരിലും ഒളിവിൽ കഴിഞ്ഞിരുന്നു. ഒന്നാം പ്രതി നൗഫലിനെ ജില്ല ജയിൽ പരിസരത്തുവെച്ചും വെറുതെവിട്ട അൻസാറിനെ ഒലവക്കോട് നിന്നുമാണ് ടൗൺ െപാലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകും.
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ എ. ഉമേഷ്, ടൗൺ ഇൻസ്പെക്ടറായിരുന്ന ടി.കെ. ബിനു, പന്നിയങ്കര എസ്.ഐ എം.കെ രഞ്ജിത്ത്, ടൗൺ എസ്.ഐ സുഭാഷ് ചന്ദ്രൻ, എസ്.ഐ സുബ്രഹ്മണ്യൻ, എ.എസ്.ഐ പ്രകാശൻ, എ.എസ്.ഐ മുഹമ്മദ് സബീർ, സി.പി.ഒ അനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മോഹൻദാസ്, മനോജ്, അബ്ദുറഹ്മാൻ, സി.പി.ഒമാരായ സുജിത്ത്, രമേശ് ബാബു, ഷാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.