കക്കോടി: ബ്രെയിൻ ട്യൂമർകൊണ്ട് വേദനയിൽ പുളയുന്ന യുവാവ് ശസ്ത്രക്രിയക്ക് സഹായം തേടുന്നു. കക്കോടി കോളശ്ശേരി ബഷീറിെൻറ മകൻ ഫുഹാദിെൻറ അടിയന്തര ശസ്ത്രക്രിയക്കാണ് ബന്ധുക്കളും സുഹൃത്തുക്കളും രണ്ടു ലക്ഷം രൂപ സഹായം തേടുന്നത്. രണ്ട് വർഷം മുമ്പായിരുന്നു അസുഖത്തിെൻറ ലക്ഷണങ്ങൾ കണ്ടത്. ജീവൻ നിലനിർത്താൻ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രിയ ചെയ്ത കുടുംബത്തിന് അടിയന്തര ശസ്ത്രക്രിയക്കുള്ള െചലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
രോഗത്തിെൻറ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോകുന്ന ഫുഹാദിന് വേദനമൂലം കിടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ഓരോ ദിവസം കഴിയുമ്പോഴും തല വണ്ണം വെക്കുകയാണ്. ശസ്ത്രക്രിയ ഉടൻ ചെയ്യാനാണ് ഡോക്ടർമാർ നിർദേശിച്ചത്. ഹോട്ടൽ തൊഴിലാളിയായ പിതാവിന് കോവിഡ് കാരണം ഉള്ള ജോലിയും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഒരാഴ്ചത്തെ മരുന്നിെൻറ ചെലവ് 1600 രൂപയാണ്.
സെപ്റ്റംബർ 21നാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. ഉദാരമതികൾ സഹായിക്കുമെന്ന് കരുതി ശസ്ത്രക്രിയക്കൊരുങ്ങുകയാണ് കുടുംബം. A/C NO: 0839101047211. IFSC CODE: CNRB0000839. MICR CODE: 673015007. CANARA BANK VELLIMADUKUNNU CALICUT.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.