'സമം' സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം

ടൗൺ ഹാളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു 

സ്ത്രീ-പുരുഷ സമത്വത്തിന് പരിപൂർണ പിന്തുണ -മന്ത്രി മുഹമ്മദ് റിയാസ്

കോ​ഴി​ക്കോ​ട്: സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​നു​വേ​ണ്ടി​യു​ള്ള ഏ​തൊ​രു ശ്ര​മ​ത്തി​നും സ​ർ​ക്കാ​റി​ന്റെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്ന് ടൂ​റി​സം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സ​മം സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മ​ത്വ​ത്തി​നു​വേ​ണ്ടി സാം​സ്കാ​രി​ക മു​ന്നേ​റ്റ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ സം​ഘ​ടി​പ്പി​ച്ച 'സ​മം' മാ​തൃ​കാ​പ​ര​മാ​യ പ​രി​പാ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ൽ സ്ത്രീ​ക​ൾ വ​ഹി​ച്ച ഇ​ട​പെ​ട​ലു​ക​ൾ വ​ലു​താ​ണ്. സ്ത്രീ​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത കാ​ല​ത്ത് സ​മൂ​ഹ​ത്തി​ന്റെ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ​ക്കും എ​തി​രെ അ​വ​ർ വ​ലി​യ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​രം പോ​രാ​ട്ട​ങ്ങ​ൾ തീ​ർ​ച്ച​യാ​യും കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​മു​ഖ​രാ​യ പ​തി​ന​ഞ്ചോ​ളം വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ വി.​പി. ജ​മീ​ല, എ​ൻ.​എം. വി​മ​ല, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ഡ്വ. പി. ​ഗ​വാ​സ്, കേ​ര​ള മ​ഹി​ള സം​ഘം സെ​ക്ര​ട്ട​റി ഐ.​വി. ആ​ശ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ന​വീ​ന, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​എം. സ​ത്യ​ൻ സ്വാ​ഗ​ത​വും ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രാ​ദേ​ശി​കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ർ എ​ൻ. ജ​യ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ആ​വ​ണി മ​ൻ​ഹാ​ർ, ഗാ​യ​ക​ൻ ദീ​പ​ക് ആ​ർ.​ജെ എ​ന്നി​വ​ർ ന​യി​ച്ച സം​ഗീ​ത​രാ​വും അ​ര​ങ്ങേ​റി. പൊ​തു​വി​ഭാ​ഗ​ത്തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി അ​മ്മ മ​ല​യാ​ളം എ​ന്ന പേ​രി​ൽ രാ​വി​ലെ ക​വി​താ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എം. വി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ത​ത്സ​മ​യ ചി​ത്ര​ര​ച​ന മ​ത്സ​രം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധു​നി​ക മ​ല​യാ​ള സി​നി​മ​യി​ലെ സ്ത്രീ​സാ​ന്നി​ധ്യം എ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ഗ​സം​വാ​ദം ന​ട​ന്നു. ഡോ. ​പി.​കെ. പോ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ജി.​പി. രാ​മ​ച​ന്ദ്ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ച​ട​ങ്ങി​ൽ സ​തീ​ഷ് കെ. ​സ​തീ​ഷ് ര​ചി​ച്ച 'പ​ദ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ളും അ​യാ​ളും', 'എ​ന്റെ മു​റ്റ​ത്തെ പ​ച്ച​മ​രം' എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സു​വീ​ര​ൻ അ​ഭി​നേ​താ​വ് സു​ധി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

Tags:    
News Summary - Full support for gender equality - Minister Muhammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.