അംഗൻവാടി കെട്ടിടം നിർമിച്ചുനൽകി ഹൈലൈറ്റ് ഗ്രൂപ്

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ഹൈലൈറ്റ് ഗ്രൂപ് നിർമിച്ചുനൽകിയ അംഗൻവാടി കെട്ടിടത്തിന്റെ താക്കോൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ സാന്നിധ്യത്തിൽ ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതിക്ക് കൈമാറുന്നു

അംഗൻവാടി കെട്ടിടം നിർമിച്ചുനൽകി ഹൈലൈറ്റ് ഗ്രൂപ്

പാലാഴി: ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിലെ റെഡ് സ്റ്റാർ അംഗൻവാടിക്ക് ഹൈലൈറ്റ് ഗ്രൂപ് പുതിയ കെട്ടിടം നിർമിച്ചുനൽകി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച അംഗൻവാടിയിൽ ബേബി ഫ്രണ്ട്‌ലി ടോയ്‍ലറ്റ്, കിച്ചൺ, കളിക്കോപ്പുകൾ, ടേബിൾ, ബേബി ചെയർ, ഊഞ്ഞാൽ, സ്ലൈഡർ, ടി.വി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ ഭരണസമിതി നിർമിച്ചുനൽകിയ, നേരത്തേ ഉണ്ടായിരുന്ന കെട്ടിടത്തിനു പകരമായി മറ്റൊരു സ്ഥലം ഏറ്റെടുത്താണ് പുതിയ അംഗൻവാടി കെട്ടിടം നിർമിച്ചുനൽകിയത്.

ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം എന്നിവർ ചേർന്ന് കെട്ടിടത്തിന്റെ താക്കോൽ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാരുതിക്ക് കൈമാറി. അഡ്വ. പി. ശാരുതി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ രാധാകൃഷ്ണൻ പി സ്വാഗതവും അംഗൻവാടി വർക്കർ ബിനിഷ നന്ദിയും രേഖപ്പെടുത്തി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാബുരാജൻ, വാർഡ് മെംബർമാരായ ഉഷദേവി, പി. ഷൈനി, സി.ഡി.പി.ഒ സൈബുന്നീസ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത സംസാരിച്ചു.

Tags:    
News Summary - highlight group build building for nursery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.