കോഴിക്കോട്: വേർതിരിവുകൾ കാണാതെ എല്ലാ ആഘോഷങ്ങളെയും സാഹോദര്യത്തിന്റെയും ഐക്യപ്പെടലിന്റെയും വേദികളാക്കി മാറ്റുന്ന മലയാളി മനസ്സാണ് കേരളത്തിന്റെ ശക്തിയെന്നും ഇതിനെ ദുർബലപ്പെടുത്താൻ അനുവദിക്കരുതെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കുറ്റിച്ചിറ ഖാദി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ ഈദിനോടനുബന്ധിച്ച് 200 കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റും പുതുവസ്ത്രവുമടങ്ങുന്ന ഈദ് ഗിഫ്റ്റിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോർപറേഷൻ കൗൺസിലർ സി. മുഹ്സിന ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ആക്ടിങ് ഖാദി സഫീർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, കൗൺസിലർ സി. മുഹ്സിന, കെ.കെ. ബാലൻ, മിശ്കാൽ പള്ളി സെക്രട്ടറി എൻ. ഉമ്മർ എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കൺവീനർ എം.വി. റംസി ഇസ്മായിൽ സ്വാഗതവും ജനറൽ സെക്രട്ടറി പി.ടി. ആസാദ് നന്ദിയും പറഞ്ഞു.
ചരിത്രപ്രസിദ്ധമായ മിശ്കാൽ പള്ളിയും മന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.