നാദാപുരം: അയൽവീട്ടിലെ വളർത്തുനായുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. വാണിമേൽ സി.സി മുക്കിലെ ചെട്ട്യാം വീട്ടിൽ കരുണാകരന്റെ ഭാര്യ ഗീതയെയാണ് (52) നായ് ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45നാണ് സംഭവം. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ഗീതയെ നാദാപുരം ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വടകരയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ അയൽ വീട്ടിലെത്തിയ ഗീതയെ റോട്ട് വീലർ വിഭാഗത്തിൽപെട്ട നായ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ വീട്ടുകാരും ഗീതയുടെ വീട്ടുകാരും ചേർന്നാണ് ഇവരെ നായിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ബന്ധുക്കൾ വളയം പൊലീസിൽ പരാതി നൽകി. കടിയേറ്റ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഗീതയെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.