വില്യാപ്പള്ളി: കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴുമാസം പ്രായമുള്ള ഹൃദ്വിക എന്ന പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക്തി രിച്ചുകൊണ്ടുവരാൻ ഒരു നാടാകെ കൈകോർക്കുകയാണ്. വില്യാപ്പള്ളി യു.പി സ്കൂളിനടുത്തുള്ള മഠത്തും താഴക്കുനി സുജിത്തിന്റെയും സർഗയുടെയും മകളാണ് ഹൃദ്വിക.
മാരകരോഗംമൂലം ജന്മനാ കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കോഴിക്കോട് ആസ്റ്റർ മിംസിലും മെഡിക്കൽ കോളജ് ആശുപത്രിയിലും മാറിമാറിയുള്ള ചികിത്സയിലാണ് കുഞ്ഞ്. ജീവൻ രക്ഷിക്കാൻ എത്രയും വേഗം കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴി.
ചികിത്സക്ക് 50 ലക്ഷം സമാഹരിക്കുന്നതിനായി പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കനറാ ബാങ്ക് വില്യാപ്പള്ളി ശാഖയിൽ ഹൃദ്വിക ചികിത്സാ സഹായ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്: BABU BALAN A, SB A/C No: 110111714953, IFSC Code: CNRB0000748.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.