ആർ.എം.എസ് ഓഫിസുകൾ പൂട്ടിയ തപാൽ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാപകൽ നിരാഹാര സമരം

കോഴിക്കോട്: രാജ്യവ്യാകമായി ആർ.എം.എസ് ഓഫിസുകൾ അടച്ചു പൂട്ടിയ തപാൽ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചും കേരളത്തിലെ എട്ട് ഓഫീസുകൾ അടച്ചു പൂട്ടിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എൻ.എഫ്.പി.ഇ, ആർ.എം.എസ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രാപകൽ നിരാഹാര സമരം ആരംഭിച്ചു. കോഴിക്കോട് ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് നടക്കുന്ന നിരാഹാര സമരത്തിന്റെ ആദ്യ ദിനത്തിൽ ആദ്യ സെഷൻ എൻ.ജി.ഒ യൂനിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു.

പി സന്തോഷ്‌ കുമാർ (ബി.എസ്.എൻ.എൽ.ഇ.യു), ഹേം കിരൺ (ഐ.ടി.ഇ.എഫ്), നാൻസി പാറമ്മൽ (കോൺഫെഡറേഷൻ മഹിളാ കൺവീനർ ), ഷിഗിൻ കെ എസ് (പി3 ഡിവിഷണൽ സെക്രട്ടറി), ഗോകുൽ ജി(എൻ.എഫ്.പി.ഇ അഡ്മിൻ യൂണിയൻ) തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വൈകീട്ട് ആരംഭിച്ച രണ്ടാം സെഷൻ എൻ.എഫ്.പി.ഇ ആർ3 യൂനിയൻ മുൻ സർക്കിൾ പ്രസിഡന്റ്‌ സി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. നിരാഹാര സമരം ശനിയാഴ്ച വൈകിട്ട് അവസാനിക്കും.

Tags:    
News Summary - Hunger strike in protest against the action of the postal department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.