കോഴിക്കോട്: രാത്രി നഗരത്തിൽ യാത്രചെയ്യുന്നവരുടെ പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും. ഒളവണ്ണ പയ്യുണ്ണി പി.പി. അജ്നാസിനെയാണ്(23) ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. സൂരജ് ശിക്ഷിച്ചത്. 2020 ആഗസ്റ്റ് 22ന് കോവിഡ് കാലത്ത് രാത്രി മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നുവെന്നായിരുന്നു പരാതി.
ടൗൺ ഇൻസ്പെക്ടർ എ. ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ എം. ബിജിത്ത് അജ്നാസിനെയും രണ്ടാം പ്രതി മുഹമ്മദ് ആസിലിനെയും ബൈക്കടക്കം രണ്ടാം ഗേറ്റിന് സമീപം പിടികൂടുകയായിരുന്നു. നല്ലളം, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.