കോഴിക്കോട്: ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ (എൽ.എസ്.ഡി) രോഗത്തിെൻറ രൂപമായ പോംപെ രോഗം ബാധിച്ച രണ്ടും മൂന്നും വയസ്സുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായുള്ള എന്‍സൈം മാറ്റിവെക്കല്‍ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടക്കം.
കണ്ണൂരില്‍നിന്നുള്ള കുട്ടിക്ക് വെള്ളിയാഴ്ച ആദ്യ ഇന്‍ഫ്യൂഷന്‍ ചികിത്സ നല്‍കും. മണ്ണാര്‍ക്കാടുനിന്നുള്ള കുഞ്ഞിന് നവംബറിലും നൽകുമെന്ന് അധികൃതർ അറിയിച്ചു. കേരള ഹൈകോടതിയുടെ ഡിവിഷന്‍ െബഞ്ച് ആഗസ്റ്റ് 14ന് നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഇന്‍ഫ്യൂഷന്‍ ചികിത്സ ആരംഭിക്കുന്നത്. എല്‍.എസ്.ഡി രോഗികള്‍ക്കു പിന്തുണ നല്‍കുന്ന സംഘടനയായ ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്സ് സപ്പോര്‍ട്ട് സൊസൈറ്റി (എൽ.എസ്.ഡി.എസ്.എസ്) നല്‍കിയ റിട്ട് ഹരജിയാണ് ഉത്തരവിനാധാരം.
രാജ്യത്തുടനീളം ഈ അപൂര്‍വ രോഗമുള്ളവര്‍ക്കായി പോരാടുന്ന ഗ്രൂപ്പാണ് എൽ.എസ്.ഡി.എസ്.എസ്. രണ്ടു കുട്ടികള്‍ക്കും കാരുണ്യ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി സനോഫി ജെന്‍സൈമിെൻറ പിന്തുണ നല്‍കുകയും അവരുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഹ്രസ്വകാല പരിഹാര ചികിത്സ നല്‍കുകയും ചെയ്തിരുന്നു.
പെണ്‍കുഞ്ഞുങ്ങള്‍ക്കും ചികിത്സ ആരംഭിക്കാനായി കേന്ദ്ര^സംസ്ഥാന സര്‍ക്കാറും കേരള ഹൈകോടതി അഭിഭാഷക അസോസിയേഷനും ധനസഹായം നല്‍കിയെന്ന് സൊസൈറ്റി കേരള കോഒാഡിനേറ്റര്‍ മനോജ് മങ്ങാട്ട് അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഒന്നര കോടി രൂപയും സംസ്ഥാനം 50 ലക്ഷവും കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ അഞ്ചുലക്ഷം രൂപയും സമാഹരിച്ചു.
വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ പ്രശ്നങ്ങളുള്ള അപൂര്‍വ രോഗങ്ങള്‍ നിര്‍ണയിക്കാനും ചികിത്സിക്കാനും സ്ഥായിയായ സംവിധാനങ്ങളാണ് ആവശ്യമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.