കല്ലായി പാലത്തിന് സമീപം കല്ലായിപ്പുഴയുടെ തീരം കോർപറേഷൻ, റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
കോഴിക്കോട്: കല്ലായി പാലത്തിന് സമീപം സ്ഥലവും കെട്ടിടവുമുള്ള സ്ഥലത്ത് കോർപറേഷൻ സർവേ വിഭാഗവും റവന്യൂ വിഭാഗവും നടത്തിയ പരിശോധനയിൽ പുഴ കൈയേറ്റം കണ്ടെത്തി.
കെട്ടിടത്തിന്റെ പിറകുവശത്ത് പുഴ മണ്ണിട്ട് നികത്തിയതാണെന്ന കല്ലായി പുഴസംരക്ഷണ സമിതിയുടെ പരാതിയിൽ സ്ഥലം പരിശോധനയിലാണ് കൈയേറ്റം കണ്ടത്.
കൂടുതൽ നിയമനടപടികളിയുടെ ഭാഗമായി ഉടമയോട് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോർപറേഷൻ സർവേയർമാരായ ആർ. ജിതേഷ്, എൻ.കെ. ഫെനുനാഥ്, അനിത്ത് കുമാർ, പന്നിയങ്കര വില്ലേജ് ഓഫിസർ ഡി. കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം പരിശോധിച്ചത്. നേരത്തേ പുഴത്തീരത്തെ കൈയേറ്റങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി ഡെപ്യൂട്ടി കലക്ടർ ഉപ്പിയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചെടുത്ത 31 സെന്റ് സ്ഥലമാണ് മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ കോർപറേഷൻ സെക്രട്ടറിക്കും ജില്ല കലക്ടർക്കും കല്ലായി പുഴ സംരക്ഷണ സമിതി പരാതി നൽകിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.