കോഴിക്കോട്: ഹൈദരാബാദിലെ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഐ.പി.എസുകാരിൽ കോഴിക്കോട്ടുകാരന് മികച്ച നേട്ടം. പൊലീസ് സയൻസ്, പൊലീസ് മാനേജ്മെൻറ് തുടങ്ങി വിവിധ മേഖലകളിലെ മികവിന് ഏർപ്പെടുത്തിയ ആറു മെഡലുകൾ കരസ്ഥമാക്കി ഈസ്റ്റ്ഹിൽ സ്വദേശി ഡോ. ജോർജ് അലൻ ജോണാണ് മികവുകാട്ടിയത്.
പൊലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡ് ചടങ്ങിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ മെഡലുകൾ സമ്മാനിച്ചു. വെസ്റ്റ് ബംഗാൾ കേഡറിലാണ് നിയമനം. സിവിൽ സർവിസ് പരീക്ഷയിൽ 156ാം റാങ്ക് നേടിയ ഇദ്ദേഹം എസ്.പി ചൈത്ര തെരേസ ജോണിെൻറ സഹോദരനാണ്.
1983ൽ ഐ.ആർ.എസ് നേടി വിവിധമേഖലകളിൽ പ്രവർത്തിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൽ സ്പെഷൽ സെക്രട്ടറിയായി വിരമിച്ച ജോൺ ജോസഫിെൻറയും. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയറക്ടറായി വിരമിച്ച ഡോ. മേരി എബ്രഹാമിെൻറയും മകനാണ്. ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലത്തിലായിരുന്നു ജോർജ് അലെൻറ സ്കൂൾ വിദ്യാഭ്യാസം.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പി.ജി. ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്നതിനിടെയായിരുന്നു സിവിൽ സർവിസ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.