ആയഞ്ചേരി: വില്യാപ്പള്ളി ഡോക്ടർ കെ.ബി. മേനോൻ കുടുംബാരോഗ്യ കേന്ദ്രം - വടക്കയിൽ മുക്ക് റോഡ് നവീകരണത്തിലെ ക്രമക്കേടിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 22 ലക്ഷം ചെലവിൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെതിരെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് തുടക്കത്തിലേ ജനരോഷം ഉയർന്നിരുന്നു.
എസ്റ്റിമേറ്റിൽ നിർദേശിക്കപ്പെട്ട രൂപത്തിലല്ലാതെ പ്രവൃത്തി നടത്തിയതിനാൽ നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ റോഡിൽ പല ഭാഗത്തായി വിള്ളലുകൾ രൂപപ്പെട്ടിരുന്നു. നിർമാണത്തിലെ ക്രമക്കേടാരോപിച്ച് കരാറുകാരനെതിരെ വിജിലൻസ് വിഭാഗത്തിന് പരാതി നൽകുകയായിരുന്നു.
പ്രദേശവാസികളുടെ പരാതിയിൽ വിജിലൻസ് സംഘം കഴിഞ്ഞദിവസം സ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. രോഗികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡ് പണി എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരം സൈഡ് കോൺക്രീറ്റ് ഉൾപ്പെടെ പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ ജനകീയ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.