കോഴിക്കോട്: കഴിഞ്ഞ ദിവസം അറസ്റ്റിലായ കാക്ക രഞ്ജിത്ത് കള്ളക്കടത്ത് സ്വർണം കവരൽ, ഹവാല-കുഴല്‍പണ കടത്ത്, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, വധശ്രമം എന്നിങ്ങനെ മുപ്പതോളം കേസുകളിലെ പ്രതി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഒളവണ്ണ മംഗലോളി വീട്ടില്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങി വിവിധയിടങ്ങളിൽ ഒളിവില്‍ കഴിയുകയായിരുന്നു.
കല്ലാറിനടുത്തുള്ള റിസോർട്ടിൽനിന്ന് വിതുര പൊലീസാണ് രഞ്ജിത്തിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. പിടിയിലായ ഉടൻ കോഴിക്കോട് ഡി.സി.പി എസ്. സുജിത്ത്ദാസിെൻറ നിർദേശപ്രകാരമാണ് കോഴിക്കോെട്ടത്തിച്ചത്. പ്രവാസിയെ തടഞ്ഞ് മൂന്നര കിലോ കള്ളക്കടത്ത് സ്വർണം കവരാൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ജയിലിൽ ഗൂഢാലോചന നടത്തിയ കേസിലുൾപ്പെടെ പ്രധാനിയാണ് രഞ്ജിത്ത്.
ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ ഇൗ കേസിലടക്കം അന്വേഷണം നിലച്ച അവസ്ഥയായിരുന്നു. 2017 ജൂലൈ 16ന് രാവിലെ കരിപ്പൂരിൽനിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിെന മോഡേൺ ബസാറിൽ തടഞ്ഞാണ് കള്ളക്കടത്ത് സ്വർണമടങ്ങിയ ബാഗ് കവർന്നത്.
കേസിൽ പന്തീരാങ്കാവിലെ ദിൽഷാദ്, കൊടൽ നടക്കാവിലെ അതുൽ, ചക്കുംകടവിലെ റാസിക് എന്നിവരാണ് രഞ്ജിത്തിെൻറ പങ്ക് വ്യക്തമാക്കിയത്. െകാല്ലം സ്വദേശി രാജേഷ് ഖന്നക്ക് 80 ലക്ഷം രൂപക്ക് സ്വർണം വിറ്റെന്നായിരുന്നു രഞ്ജിത്തിെൻറ മൊഴി. കുഴല്‍പണം പിടിച്ചുപറിച്ചതിന് ടൗൺ പൊലീസിലും ദേഹോപദ്രവം ഏൽപിച്ചതിന് മെഡിക്കൽ കോളജ് പൊലീസിലും ഒന്നരകിലോ സ്വര്‍ണം കടത്തിയതിന് കുന്ദമംഗലത്തും തോക്കുചൂണ്ടി പണം കവര്‍ന്നതിന് നടക്കാവ് സ്‌റ്റേഷനിലും സ്വർണം അപഹരിച്ചതിന് നല്ലളത്തും കേസുണ്ട്. ഇതിനുപുറമേ വധശ്രമത്തിന് കണ്ണൂര്‍ കൂത്തുപറമ്പിലും കോയമ്പത്തൂര്‍ സ്‌റ്റേഷനിലും കേസുകളുണ്ട്.
രഞ്ജിത്ത് റിമാൻഡിൽ; പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: ഒളവണ്ണ മംഗലോളി വീട്ടില്‍ രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തു. 2018ൽ കുന്ദമംഗലത്ത് സ്വർണക്കടത്ത് നടത്തിയെന്ന കേസിലാണ് നടപടി. കുന്ദമംഗലം കോടതിയുടെ ചുമതലയുള്ള ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
വരും ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. വിതുര പൊലീസ് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ, കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്ടെത്തിച്ചത്.
രഞ്ജിത്തിന് അകമ്പടി നിന്ന ഗുണ്ടാസംഘത്തിലെ പിടിയിലായ കിണാശേരി പീടിയേക്കല്‍ ഫൈജാസ്, പന്തീരാങ്കാവ് പൂളേക്കര നിജാസ്, പെരുവയല്‍ കൊളാപറമ്പ് രജീഷ്, കിണാശേരി കാവുങ്ങൽ മനോജ് എന്നിവർക്കെതിരായ കേസ് തിരുവനന്തപുരത്ത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.