നാ​ട്ടി​ലേ​ക്ക് തി​രി​ക്കും മു​മ്പ് പൂ​ജ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജി എം.​പി. ഷൈ​ജ​ലി​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം

ഗൾഫ് തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ കാൺപുർ സ്വദേശിനിയെ നാട്ടിലേക്ക് അയച്ചു

കോഴിക്കോട്: ഗൾഫ് തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ കാൺപുർ സ്വദേശിനിയെ കോഴിക്കോട് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചയച്ചു.

ഒമാനിൽ ജോലി വാഗ്ദാനം നൽകി ഏജന്റുമാർ അനാശാസ്യത്തിനും മറ്റും കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട് ആഗസ്റ്റ് 21ന് കരിപ്പൂർ പൊലീസിൽ അഭയം തേടിയെത്തിയ കാൺപുർ സ്വദേശി പൂജയെയാണ് (22) ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ നാട്ടിലേക്കയച്ചത്.

പൊലീസ്, കുടുംബശ്രീ ജില്ല മിഷൻ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിൽ എത്തിച്ച യുവതിയെ വുമൺ ആൻഡ് ചൈൽഡ് വകുപ്പിന്റെ ഷെൽട്ടറിൽ താമസിപ്പിക്കുകയായിരുന്നു. അതിനിടെ ജില്ല ലീഗൽ സർവിസ് അതോറിറ്റി ഉത്തർപ്രദേശിലെ കാൺപുർ ജില്ല ലീഗൽ സർവിസ് അതോറിറ്റിയുമായും ബന്ധപ്പെട്ടു. പൂജയെ കുറിച്ചുള്ള വിവരങ്ങൾ കാൺപൂരിലേക്ക് കൈമാറി.

വിഡിയോ കാൾ വഴി അവിടത്തെ ജഡ്ജി പൂജയുമായി സംസാരിച്ചു. അവിടെ നിന്ന് പൂജയുടെ സഹോദരിയുടെ മകനെ അധികൃതർ കോഴിക്കോട്ടേക്ക് അയച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സഹോദരിയുടെ മകൻ കോഴിക്കോട് എത്തിയത്. ഇയാൾക്കൊപ്പം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴി ഉച്ചക്ക് യാത്രയയക്കുകയായിരുന്നു.

ഇവരെ നാട്ടിലേക്കയക്കാനുള്ള നടപടികൾ സങ്കീർണമായിരുന്നുവെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ഇടപെടലാണ് കുറഞ്ഞ ദിവസങ്ങൾക്കകം യുവതിയെ നാട്ടിലെത്തിക്കുന്നതിന് സഹായിച്ചത്.

ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജൽ, കെ.ഇ.എൽ.എസ്.എ മെംബർ സെക്രട്ടറി നിസാർ അഹമ്മദ്, പാരാ ലീഗൽ വളന്റിയർമാരായ പ്രേമൻ, ഐ. റജുല, സാമൂഹികപ്രവർത്തകൻ ശിവൻ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൂജയെ നാട്ടിലേക്ക് അയച്ചത്.

അതേസമയം, തട്ടിപ്പ് നടത്തിയ ഏജന്റിനെ കുറിച്ച് പൊലീസ് തുടരന്വേഷണം നടത്തിയിട്ടില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. സാധാരണ നിലയിൽ ഇത്തരം കേസുകളിൽ കുടുങ്ങുന്ന ഇരകൾ വർഷങ്ങളോളം സർക്കാർ ഹോമുകളിൽ കഴിയേണ്ട സാഹചര്യമാണ് ഉണ്ടാവാറുള്ളത്.

വന്നതു മുതൽ വീടണയണമെന്ന് പറഞ്ഞ് കരച്ചിലിലായിരുന്നു യുവതി. ഭാഷ മനസ്സിലാവാത്തതിന്റെ പ്രശ്നവും നടപടികൾക്ക് തടസ്സമായിരുന്നു. ഒടുവിൽ എല്ലാവർക്കും നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞാണ് പൂജ നാട്ടിലേക്ക് തിരിച്ചത്.

Tags:    
News Summary - Kanpur woman caught in Gulf employment scam sent home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.