അരിക്കുളം കാരയാട് മുസ്​ലിംലീഗ് ഓഫിസ് ശിഹാബ് തങ്ങൾ സ്മാരകം ആക്രമിക്കുന്നതി​െൻറ സി.സി.ടി.വി ദൃശ്യം

കാരയാട് മുസ്​ലിംലീഗ് ഓഫിസിനു നേരെ ആക്രമണം

മേപ്പയൂർ: അരിക്കുളം കാരയാട് മുസ്​ലിംലീഗ് ഓഫിസ് ആയ ശിഹാബ് തങ്ങൾ സ്മാരക മന്ദിരത്തിന് നേരെ ശനിയാഴ്ച രാത്രിയിൽ ആക്രമണം. ഓഫിസി​െൻറ വാതിൽ പൂട്ട്​ തകർത്തു.

കമ്പ്യൂട്ടറും തകർക്കപ്പെട്ടു. ഓഫിസിന് നേരെ കല്ലെറിയുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മേപ്പയൂർ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്​റ്റർ ചെയ്തു.

ഓഫിസ് ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മുസ്​ലിംലീഗ് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ്​ വി.വി.എം. ബഷീർ, സെക്രട്ടറി വി. നാസർ എന്നിവർ പറഞ്ഞു.

Tags:    
News Summary - karayad muslim league office attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.