മാനാഞ്ചിറയിൽ നടക്കുന്ന പ്രവൃത്തികൾ

പുതുമകളുമായി മാനാഞ്ചിറ സ്​ക്വയർ

കോഴിക്കോട്​: പഴയ പ്രൗഢിയിൽ തിരിച്ചെത്തി മാനാഞ്ചിറ സ്​ക്വയർ. വിനോദ സഞ്ചാര വകുപ്പി​ൻെറ 1.7 കോടിയുടെ വികസനമാണ്​ മാനാഞ്ചിറയിൽ നടന്നത്​. ഇതിന്​ സമാന്തരമായി കേന്ദ്രാവിഷ്​കൃത അമൃത്​ പദ്ധതിയിൽ​ 80 ലക്ഷവും ബാക്കി നഗരസഭ ഫണ്ടും ഉപയോഗിച്ചാണ്​ പ്രവൃത്തികൾ.

നവീകരണത്തിനുശേഷം മാനാഞ്ചിറയിൽ വന്ന പ്രധാന മാറ്റങ്ങൾ

-ചുറ്റുമുള്ള അലങ്കാരവിളക്കുകൾ വീണ്ടും പ്രകാശിച്ചു​ തുടങ്ങി. പഴയ മഞ്ഞ ബൾബുകൾക്കുപകരം പുത്തൻ എൽ.ഇ.ഡി വിളക്കുകൾ​. ചുറ്റുമതിലും വയറിങ്ങും നവീകരിച്ചു. ബി.ഇ.എം സ്കൂളിന്​ മുന്നിൽ പുതിയ പ്രവേശന കവാടം.
വനിതകൾക്കും ട്രാൻസ്​ ജെൻഡറിനും ഭിന്നശേഷിക്കാർക്കുമടക്കം പ്രത്യേക ശുചിമുറി സമുച്ചയം -കുളത്തിലേക്ക്​ മാലിന്യമെത്താതിരിക്കാൻ തുരുെമ്പടുക്കാത്ത വല -ചെറിയ രണ്ട്​ ഷോപ്​ മുറികൾ -പുതിയ ഉദ്യാനവിളക്കുകൾ -പുതിയ നടപ്പാതകൾ, ഇരിപ്പിടങ്ങൾ -ഓപൺ ​സ്​റ്റേജ്​​
-ആംഫി തിയറ്റർ -പുതിയ സി.സി.ടി.വി കാമറകൾ -ഹൈമാസ്​റ്റ്​, മിനിമാസ്​റ്റ്​, സോളാർ വിളക്കുകൾ -പുതിയ മഴക്കുടിലുകൾ -കവാടത്തിൽ കല്ലുപാകിയ വഴികൾ -മാനാഞ്ചിറ മൈതാനത്ത്​ നഗരസഭയുടെയും സ്​േ​പാർട്​സ്​ കൗൺസിലി​ൻെറയും രണ്ട്​ തുറന്ന ജിംനേഷ്യങ്ങൾ.
പ്രത്യേക പ്ലാറ്റ്​ ഫോം പണിത്​ അതിന്​ മുകളിലാണ്​ 20 ലക്ഷം രൂപയുടെ സ്​േ​പാർട്​സ്​ കൗൺസിൽ ജിം ഒരുക്കിയത്​. -നവീകരിച്ച ബാസ്​കറ്റ്​ ബാൾ കോർട്ട്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.