representational image

വൃക്കരോഗി ചികിത്സ സഹായം തേടുന്നു

വെ​ള്ളി​മാ​ട്കു​ന്ന്: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ കു​ടും​ബ​നാ​ഥ​ൻ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. വെ​ള്ളി​മാ​ടു​കു​ന്ന് ഈ​​ന്തൂ​​ളി​​ക്ക​​ണ്ടി ഫൈ​​സ​ലാ​ണ് (47) ഗു​​രു​​ത​​ര വൃ​​ക്ക​​രോ​​ഗ​​വു​​മാ​​യി ചി​​കി​​ത്സ​​യി​​ലു​ള്ള​ത്. കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ഫൈ​സ​ൽ ഡ്രൈ​വ​റാ​യി​രി​ക്കെ​യാ​ണ് വൃ​ക്ക​രോ​ഗം പി​ടി​പെ​ടു​ന്ന​ത്.

മ​രു​ന്നി​നും ജീ​വി​ത​ച്ചെ​ല​വി​നും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വൃ​​ക്ക മാ​​റ്റി​​വെ​​ക്കു​​ക എ​​ന്ന​​തു​​മാ​​ത്ര​​മാ​​ണ് പ​​രി​​ഹാ​​ര​​മെ​​ന്നാ​ണ് ഡോ​​ക്ട​​ർ​​മാ​​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വ​​ലി​​യൊ​​രു തു​​ക​​ത​​ന്നെ ആ​​വ​​ശ്യ​​മാ​​ണ്. ​കു​​ടും​​ബ​​ത്തി​​ന് സാ​മ്പ​ത്തി​ക​മാ​യി ഒ​രു നി​ർ​വാ​ഹ​വു​മി​ല്ലാ​ത്ത​തി​നാ​ൽ നാ​​ട്ടു​​കാ​​രും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​ർ​ന്ന് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

വാ​​ർ​​ഡ് കൗ​​ൺ​​സി​​ല​​ർ ഫെ​​നി​​ഷ കെ. ​​സ​​ന്തോ​​ഷി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലാ​ണ് ഫൈ​​സ​​ൽ ചി​​കി​​ത്സ ​സ​​ഹാ​​യ ക​മ്മി​റ്റി രൂ​​പ​വ​ത്​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്ത​​ന​മാ​രം​​ഭി​​ച്ചി​രി​ക്കു​ന്ന​ത്. ഫെ​നി​ഷ കെ. ​ചെ​യ​ർ​മാ​നും സാ​ലു ജോ​സ് ക​ൺ​വീ​ന​റും ടി.​എ​ൻ. ഖാ​സിം ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി. എ​ച്ച്.​ഡി.​എ​ഫ്.​സി ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 50100612269, SC: HDFC0001255, മ​ജ​സ്റ്റി​ക് സെ​ന്റ​ർ, കോ​ഴി​ക്കോ​ട്. ഗൂ​ഗ്ൾ പേ: 9847 382 366.

Tags:    
News Summary - Kidney patient seeks treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.