കൊടിയത്തൂർ: വയലുകളിൽ വിസ്മയ കാഴ്ച്ചയൊരുക്കി കൊറ്റി വർഗ്ഗത്തിലെ അരിവാൾ കൊക്കുകൾ. ദേശങ്ങൾ താണ്ടിയാണ് ഇവ സഞ്ചരിക്കാറുള്ളത്. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കണ്ട് വരുന്ന അരിവാൾ കൊക്കൻ, ഇരട്ട കൊക്കൻബകം തുടങ്ങി പക്ഷികൾ കൂട്ടത്തോടെയാണ് എത്തുന്നത്.
മഴ പെയ്ത് തുടങ്ങിയതോടെ കൊടിയത്തൂർ, ചേന്ദമംഗല്ലൂർ വയലുകളിൽ ചിറകുകൾ വിടർത്തി വട്ടമിട്ട് പറക്കുകയാണ് ഇവ. ഈ പക്ഷികളുടെ കൂട്ടമായുള്ള പറക്കലും, വയലുകളിലെ ജലത്തിൽ കുഞ്ഞുമത്സ്യ പിടിക്കുന്നതും, മറ്റു ജീവികളെ തിന്നുന്നതും നയന മനോഹരമായ കാഴ്ചകളാണ്.
വെള്ളയും, കറുപ്പും മഞ്ഞയും ചേർന്നുള്ള തിളക്കമാർന്ന തൂവലുകളുള്ള അരിവാൾകൊക്കൻ പക്ഷിയുടെ താഴോട്ട് വളഞ്ഞ മൊട്ടതലയും, നീണ്ട കഴുത്തും ആകർഷകമാണ്. കുറച്ച് മാസങ്ങൾ ഇവിടങ്ങളിൽ തങ്ങിയ ശേഷം ദേശം താണ്ടിയെത്തിയ ഈ പക്ഷികൾ യാത്രയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.