കൊടിയത്തൂർ: 1921 നവംബറിൽ ഖിലാഫത് പോരാട്ടത്തിൽ ചെറുവാടിയിൽ െവച്ച് 64 പേർ രക്തസാക്ഷിത്വം വരിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു.
സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പടപൊരുതിയവരെ സ്മരിക്കാൻ ഒരു സ്മാരകം പോലും ഇവിടെ നിർമിച്ചിട്ടില്ല. 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടങ്ങളിൽ ഏറനാട്, വള്ളുവനാട് താലൂക്കുകൾക്കിപ്പുറത്ത് കൂടുതൽ ജീവഹാനി സംഭവിച്ചത് ചെറുവാടിയിലാണ്.
കൊടിയത്തൂർ അംശം അധികാരി കട്ടയാട് ഉണ്ണിമോയീൻകുട്ടിയായിരുന്നു സമര നായകൻ. മലബാറിലെ അംശം അധികാരികൾ ബ്രിട്ടീഷുകാരോട് ആവശ്യത്തിലേറെ കൂറ് പുലർത്തിയപ്പോൾ സർക്കാറിനെതിരെ രംഗത്തിറങ്ങിയ അധികാരി, കേണൽ അനന്തെൻറ നേതൃത്വത്തിെല ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഈ നൂറാം വർഷത്തിലെങ്കിലും ചെറുവാടിയിൽ ഒരു സ്മാരകമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.