കൊടിയത്തൂർ: കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായംതേടുന്നു. കൊടിയത്തൂരിലെ പരേതനായ പൂളക്കൽ ഉമ്മറിന്റെ മകൻ പൂളക്കൽ മമ്മദ് കുട്ടിയാണ് അടിയന്തര കരൾരോഗ ചികിത്സക്കും ശസ്ത്രക്രിയക്കും സഹായംതേടുന്നത്.
രോഗം കാരണം ശരീരമാസകലം നീരും സഹിക്കാൻ പറ്റാത്ത വേദനയുമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ ഉടൻ നടത്തിയാലേ മമ്മദ്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് മാത്രമായി 40 ലക്ഷത്തോളം ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കുടുംബത്തിന്റെ അത്താണിയായ മമ്മദ്‌കുട്ടിയുടെ ശസ്ത്രക്രിയക്കും തുടർചികിത്സക്കും പണം കണ്ടെത്താൻ വയനാട് എം.പി രാഹുൽ ഗാന്ധി, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് എന്നിവർ രക്ഷാധികാരികളായി വിപുലമായ ചികിത്സാസഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട് ഐ.എഫ്.എസ് കോഡ് KLGB0040172, അക്കൗണ്ട് നമ്പർ: 40172101092390.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.