കൊടിയത്തൂർ: അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഗോതമ്പ് റോഡിൽനിന്ന് വിരണ്ടോടിയ പോത്തിനെ ഏഴു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
വെള്ളിയാഴ്ച പുലർെച്ച അഞ്ചിനാണ് പോത്ത് വിരണ്ടോടിയത്. മണിക്കൂറുകളോളം പലയിടങ്ങളിലായി ഓടിയ പോത്തിനെ 12 മണിയോടെയാണ് എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡ് അങ്ങാടിയിൽ വെച്ച് നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടിയത്.
ഇസ്മായിൽ എന്നയാളുടെ പോത്താണ് വിരണ്ടോടി ഒരാളെ കുത്തി പരിക്കേൽപ്പിക്കുകയുംവാഹനങ്ങൾ ആക്രമിക്കുകയും ചെയ്തത്. കുത്തേറ്റയാൾക്ക് നിസ്സാര പരിക്കുപറ്റി. പോത്തിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും ആളുകൾക്ക് ചെറിയതോതിലുള്ള പരിക്കുകളുണ്ട്. രക്ഷാപ്രവർത്തനത്തിന് മുക്കംഅഗ്നിശമന സേനയിലെ ഓഫിസർ ഷംസുദ്ദീൻ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ഫയസ് അഗസ്റ്റിൻ, ഓഫിസർമാരായ ജലീൽ, ഷൈബിൻ, ജയേഷ്, ജിതിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.