കൊടിയത്തൂര്‍: ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മില്‍ കോട്ടമ്മൽ അങ്ങാടിയിൽ വാക്കേറ്റത്തെ തുടർന്ന് സംഘർഷം. മുക്കം- ചെറുവാടി റൂട്ടില്‍ ഓടുന്ന ബ്ലസിങ് ബസിലെ ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ബസ്സ്റ്റോപ്പില്‍നിന്ന് യാത്രക്കാരെ ഓട്ടോയില്‍ കയറ്റിയതാണ് സംഘര്‍ഷത്തിന് കാരണം. ചെറുവാടിയില്നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ബസില്‍ കയറേണ്ട യാത്രക്കാരെ ചുള്ളിക്കാപറമ്പില്‍ വെച്ച് കൊടിയത്തൂരിലുള്ള ഓട്ടോയില്‍ കയറ്റിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്യുകയും ഓട്ടോയുടെ താക്കോല്‍ ഊരി വാങ്ങുകയും ചെയ്യുകയുമായിരുന്നു.
എന്നാൽ, തെൻറ മാതാവിനെ കയറ്റാനാണ് ചുള്ളിക്കാപറമ്പില്‍ എത്തിയതെന്നും വഴിയിൽ തടഞ്ഞു നിർത്തി താക്കോൽ ഊരിവാങ്ങുകയാണുണ്ടായതെന്നും ഓട്ടോ തൊഴിലാളി സുധീർ പറഞ്ഞു. കൊടിയത്തൂര്‍ അങ്ങാടിയില്‍ ഓട്ടോ തൊഴിലാളികളടങ്ങുന്ന നാട്ടുകാർ വാഹനം തടെഞ്ഞങ്കിലും ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. ഇതോടെ സുധീറിെൻറ ഓട്ടോയിലിടിക്കുകയും നിരവധി െബെക്കുകള്‍ ഇടിച്ചിടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു . ഇതോടെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ജീവനക്കാരും തമ്മിൽ സംഘര്‍ഷമായി. ബസിെൻറ മുന്‍ വശത്തെചില്ല് തകർന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി . സംഭവത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ സുധീര്‍ കുയ്യില്‍, മാതാവ് ഉമ്മത്തി, സഹോദരന് ഫിറോസ് എന്നിവരെ മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.