കൊടിയത്തൂർ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപനയും പണം വെച്ചുള്ള ശീട്ടുകളിയും അനധികൃത മദ്യവിൽപനയും പതിവാകുന്നു. കാരക്കുറ്റി തടായിക്കുന്ന്, കോട്ടമുഴി, കൊടിയത്തൂർ പാടം, തെയ്യത്തുംകടവ്, ചെറുവാടി കടവ്, പന്നിക്കോട് അങ്ങാടിക്ക് സമീപം എന്നിവിടങ്ങളിലാണ് വൈകുന്നേരങ്ങളിലും രാത്രിയിലും ലഹരി ഉപയോഗവും വിൽപനയും നടക്കുന്നത്.
ആളൊഴിഞ്ഞ പ്രദേശമായ തടായിക്കുന്നിൽ വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും മറ്റു പ്രദേശത്തുകാർ എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പന്നിക്കോട് മൃഗാശുപത്രിക്ക് സമീപവും പഴംപറമ്പിലും ലക്ഷങ്ങൾ വെച്ചുള്ള ശീട്ടുകളിയും സജീവമാണ്. മറ്റു ജില്ലകളിൽ നിന്നുപോലും ആളുകൾ വാടകക്ക് താമസിച്ചാണ് ശീട്ടുകളി നടത്തുന്നത്.
രണ്ടു ദിവസം മുമ്പ് അസമയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടികളടക്കമുള്ളവരെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ലഹരി എത്തിച്ചുകൊടുക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളടക്കം ഈ ലോബിക്കു പിന്നിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. കഞ്ചാവിനു പുറമെ മറ്റു മയക്കുമരുന്നുകളും വിൽപനയുെണ്ടന്നാണറിവ്. നാട്ടുകാർ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.