കൊടിയത്തൂർ: ഇരു വൃക്കകളും തകരാറിലായ യുവാവിനായി നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ലക്ഷ്യപൂർത്തീകരണത്തിലേക്ക്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി വേക്കാട്ട് ഷൗക്കത്തലിയുടെ മകൻ ഷഫീഫാണ് (29) ഇരു വൃക്കകളും പ്രവർത്തനരഹിതമായി ഡയാലിസിസിനുപോലും ബുദ്ധിമുട്ടുന്നത്. എത്രയുംപെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്ന ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് 35 ലക്ഷം രൂപയിലധികം ചെലവ് വരുന്ന ചികിത്സക്കായി നാട് ഒന്നിച്ചത്.
പഞ്ചായത്തിലെ ചെറുവാടി പ്രദേശത്തുകാർ ജീവകാരുണ്യപ്രവർത്തകൻ ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയക്കായി പണം സ്വരൂപിക്കുന്ന തിരക്കിലാണ്. വിവിധ സംഘടനകൾ ഫണ്ട് സമാഹരണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. പാസ്കോ ഒരു ദിവസത്തെ റോഡ് കലക്ഷനിലൂടെ സമാഹരിച്ചത് എഴുപതിനായിരത്തിലധികം രൂപയാണ്. ഫണ്ട് സമാഹരണത്തിനായി പോത്ത്, ആട്, കോഴി, മീൻ തുടങ്ങി 35ലധികം സാധനങ്ങൾ മെഗാ ലേലം നടത്തി രണ്ടര ലക്ഷത്തോളം രൂപ സ്വരൂപിച്ചു.
പള്ളി, അമ്പല കമ്മിറ്റികളും വിവിധ സ്വകാര്യ ബസുകളിലെയും ഓട്ടോകളിലെയും തൊഴിലാളികളും വിവിധ ക്ലബുകളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. അഡ്വ. സുഫിയാൻ ചെറുവാടി ചെയര്‍മാനും ആരിഫ് പുത്തലത്ത് കണ്‍വീനറുമായി 100അംഗ ജനകീയ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ഫെഡറൽ ബാങ്കിന്റെ എടവണ്ണപ്പാറ ബ്രാഞ്ചിൽ വി. ഉണ്ണിമാമുവിന്റെ പേരിൽ 16000100182767 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC : FDRL 0001600. ഗൂഗിൾ പേ 8714589784.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.