കൊടിയത്തൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ തുടർക്കഥയായ സാഹചര്യത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ പുതുവഴി തേടി ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കിയാണ് പദ്ധതി. പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം ശ്രദ്ധയിൽപെട്ടാൽ അത് ഫോട്ടോയെടുത്ത് 8592071066 നമ്പറിലേക്ക് വാട്സ് ആപ് ചെയ്താൽ മാത്രം മതി. പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി എന്നിവർ അറിയിച്ചു.
ജൂൺ അഞ്ചിനകം ഗ്രാമപഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്യുന്നതിന്റെ ഭാഗമായി ഈ മാസം 10 മുതൽ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ സേനാംഗങ്ങൾ തരംതിരിച്ച അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്ന പ്രവർത്തനം നടത്തും.
മഴക്കാലപൂർവ ശുചീകരണത്തിന്റെ കൂടി ഭാഗമായതിനാൽ ഇത്തവണ ബേഗ്, ചെരിപ്പ്, കുപ്പിച്ചില്ല്, പ്ലാസ്റ്റിക്കുകൾ, ഇലക്ട്രോണിക് വേസ്റ്റ് എന്നിവ തരംതിരിച്ചാണ് ഹരിതകർമ സേനാംഗങ്ങൾക്ക് നൽകേണ്ടതെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസം കൊണ്ട് മാത്രം 57 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും പത്ത് ടണ്‍ തുണി മാലിന്യവും പത്ത് ടണ്‍ ഇതര മാലിന്യങ്ങളും ശേഖരിച്ച്, തരംതിരിച്ച്, സംസ്കരിക്കാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.