കൊടിയത്തൂർ: പച്ചക്കറിയും പഴവർഗങ്ങളും മട്ടുപ്പാവില്‍ ആധുനികരീതിയിൽ കൃഷിചെയ്ത് ശ്രദ്ധേയനാവുകയാണ് പുത്തൻ വീട്ടിൽ ഉബൈദ് എന്ന ഇന്റീരിയർ ഡിസൈനർ. ഉള്ളാട്ടിലുള്ള തന്റെ വീടിന്റെ ടെറസിന് മുകളിൽ 800 സ്ക്വയർ ഫീറ്റിൽ മുന്നൂറോളം ചെടികൾ ഡ്രിപ് ഇറിഗേഷൻ വഴിയാണ് കൃഷി നടത്തുന്നത്.
ഇരുമ്പ് പൈപ്പുകളിൽ പ്ലാസ്റ്റിക് ഡ്രമുകൾവെച്ച് ഒരുക്കിയാണ് രണ്ടു വർഷമായി ഉബൈദ് കൃഷി നടത്തിവരുന്നത്. തക്കാളി, വെണ്ട, വഴുതന, കാരറ്റ്, ചീര, പച്ചമുളക്, മല്ലിച്ചെപ്പ് , പൊതീന, കറിവേപ്പില തുടങ്ങിയവക്കൊപ്പം സവാള, കാബേജ്, കോളിഫ്ളവര്‍ എന്നിവയും പപ്പായ, പേരക്ക, മാങ്ങ, അമ്പഴങ്ങ, സപ്പോട്ട തുടങ്ങി വ്യത്യസ്തങ്ങളായ ഇരുപതിലധികം പഴങ്ങളും കൃഷി ചെയ്യുന്നുണ്ട് .
ജൈവ രീതിയാണ് ടെറസ് കൃഷിക്ക് അവലംബിക്കുന്നത്. വീട്ടില്‍ സ്ഥാപിച്ച ജൈവ വള നിര്‍മാണ യൂനിറ്റുകളിലാണ് ജൈവ വളം നിര്‍മിക്കുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും മട്ടുപ്പാവില്‍ കൃഷിചെയ്യുന്നു. ഒഴിവ് ദിവസങ്ങളാണ് കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഡ്രിപ് ഇറിഗേഷൻ രീതിയിൽ ടെറസിൽ കൃഷി തോട്ടം ഒരുക്കി കൊടുക്കാനും ഉബൈദ് തയാറാണ്. ഭാര്യ ഷഹാനയും മകനും സഹായത്തിന് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.