ഇതിഹാസ് സ്റ്റേഡിയം

ഇതിഹാസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കൊടിയത്തൂർ: ഇതിഹാസ് മൈതാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പദ്ധതിയാവിഷ്കരിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊതുജനങ്ങളുടെയും കായിക പ്രേമികളുടെയും പിന്തുണയോടെ സ്റ്റേഡിയം നവീകരിക്കുന്നത്. വികസനത്തിന് മൈതാനത്തോടു ചേർന്ന് സ്ഥലം ലഭിക്കേണ്ടതുണ്ട്. നവീകരണത്തിനായി കഴിഞ്ഞദിവസം ജനകീയ കൂട്ടായ്മയുടെയും യങ് സ്റ്റാർ കാരക്കുറ്റിയുടെയും ആഭിമുഖ്യത്തിൽ അഖില കേരള ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. മാസ്റ്റർ പ്ലാൻ തയാറാക്കി രാഹുൽ ഗാന്ധി എം.പി, ലിന്റോ ജോസഫ് എം.എൽ.എ എന്നിവർക്കും സ്പോർട്സ് കൗൺസിലിനും സമർപ്പിച്ച് തുക ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു.

ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം കായിക പരിശീലനം, കുട്ടികൾക്കും മുതിർന്നവർക്കുമുൾപ്പെടെ നടക്കാൻ സൗകര്യം എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കാരക്കുറ്റിയിൽ നീന്തൽകുളം കൂടി യാഥാർഥ്യമാവുന്നതോടെ നിരവധി പേർക്ക് ഉപകാരപ്രദമാവും.

മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി സർവേ നടപടികൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എം.എ. അബ്ദുറഹിമാൻ ഹാജി, ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ എം.എ. അബ്ദുൽ അസീസ് ആരിഫ്, യങ്സ്റ്റർ സെക്രട്ടറി പി.പി. സുനിൽ കുമാർ, സി.പി. അസീസ്, സാജിദ് പേക്കടൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ithihas stadium to international standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.