കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി. മുക്കം ചെറുവാടി (എൻ.എം ഹുസ്സൈൻ ഹാജി ) റോഡിലെ കോട്ടമൂഴി പാലം പുനർ നിർമിക്കുന്നു. പുനർനിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിൻ്റെ പ്രവർത്തി ഉദ്ഘാടനം ഒരാഴ്ച മുമ്പ് പൊതുമരാമത്ത് മന്ത്രി പി .എ. മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു. 40 വർഷം മുമ്പ് നിർമിച്ച കമ്പികൾ പുറത്ത് ചാടി അപകടാവസ്ഥയിലായ പാലമാണ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പുനർ നിർമിക്കുന്നത്. വ്യാഴാഴ്ച മുതൽ ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ ബൈജു പറഞ്ഞു.
കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനക്കാർക്കും സഞ്ചരിക്കാൻ പ്രത്യേക വഴി നിർമിച്ചിട്ടുണ്ട്. നാല് വർഷം മുൻപ് വെള്ളപൊക്കത്തിൽ സംരക്ഷണ ഭിത്തികൾ തകർന്നതിനെ തുടർന്ന് 13 ലക്ഷം അനുവദിച്ച് വശങ്ങൾ താൽക്കാലികമായി ബലപ്പെടുത്തിയിരുന്നു തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് മണ്ഡലത്തിലെ കോട്ടമുഴി പാലം പുനർനിർമാണത്തിന് ഭരണാനുമതി തേടിയിരുന്നു. ശോചനീയാവസ്ഥയിലായിരുന്ന പാലം പുനർനിർമിക്കണമെന്ന ജനങ്ങളുടെ പ്രധാന ആവശ്യമാണ് യാഥാർത്ഥ്യമാവുന്നത്. പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കരാർ കമ്പനി ഉദ്ദേശിക്കുന്നത്.
kdr1 കോട്ട മുഴി പാലത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.