കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് നാലു ചക്ര വാഹനങ്ങൾക്ക് പൂർണമായും ഗതാഗത നിരോധനമേർപ്പെടുത്തിയ കോട്ടമുഴി പാലത്തിലൂടെ വാഹനങ്ങൾ തലങ്ങുംവിലങ്ങും പോകുന്നു. 38 വർഷത്തിലധികം പഴക്കമുള്ള പാലം കഴിഞ്ഞ പ്രളയത്തോടെ പൂർണമായും അപകടാവസ്ഥയിലായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
ഗതാഗത നിയന്ത്രണ സൂചന ബോർഡ് കോട്ടമലങ്ങാടിയിൽ സ്ഥാപിച്ചും കല്ലുകൾ നിരത്തിയിട്ടും അത് അവഗണിച്ചാണ് ഭാരം നിറച്ച വാഹനങ്ങളടക്കം ഇതുവഴി സഞ്ചരിക്കുന്നത്. ഏത് സമയത്തും അപകടം സംഭവിക്കാൻ സാധ്യതയുള്ള ഈ പാലത്തിെൻറ വശങ്ങളിലെ മണ്ണ് പൂർണമായും ഒലിച്ചു പോവുകയും അടിത്തറ ഇളകുകയും ചെയ്തിട്ടുണ്ട്. കൊടിയത്തൂർ മുക്കം റോഡിൽ കൊടിയത്തൂരിനെയും കക്കാടിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പോവുന്നത്.
എൻ.എം. ഹുസൈൻ റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് താൽകാലിക അനുമതി മാത്രമെ നൽകിയിട്ടുള്ളൂവെന്നും ഒരു കാരണവശാലും മറ്റു വാഹനങ്ങൾക്ക് അനുമതിയില്ലയെന്നും പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ മുഹ്‌സിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.