കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ കാരക്കുറ്റി സ്വദേശിയെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും സ്കൂബാ സംഘവും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസവും തിരച്ചിൽ തുടരും.
മൂന്നാം ദിവസവും കണ്ടെത്താത്ത സാഹചര്യത്തിൽ ഇരുവഴിഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരങ്ങളിലെ പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവും സഹകരണവും ആവശ്യപ്പെട്ട് മുക്കം പൊലീസും അഗ്നിരക്ഷാസേനയും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ പുഴയിലിറങ്ങിയ മധ്യവയസ്കൻ സി.കെ. ഉസ്സൻകുട്ടിയെയാണ് പുഴയിൽ കാണാതായത്. കോഴിക്കോട് തഹസിൽദാർ പ്രേംലാൽ, അസി. തഹസിൽദാർ അശോകൻ, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് അംഗങ്ങളായ ടി.കെ. അബൂബക്കർ, ഗഫൂർ മാസ്റ്റർ, ആയിഷ ചേലപ്പുറം, വില്ലേജ് ഓഫിസർ ഷിജു, ചന്ദ്രൻ, സി.പി. ചെറിയ മുഹമ്മദ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.