മാട്ടുമുറി തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിV വക്കിൽ
ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങളും പുസ്തകങ്ങളും കാണാനില്ല
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിെൻറ വക്കിൽ.
പട്ടികജാതി വിഭാഗത്തിൽപെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന മാട്ടുമുറി കോളനിയിലാണ് ഈ കേന്ദ്രം. അധികൃതരുടെ അനാസ്ഥ മൂലം നിരവധി ഉപകരണങ്ങളാണ് നശിക്കുകയും കാണാതാവുകയും ചെയ്തത്. 2012ൽ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്ത ഇൗ സ്ഥാപനം ആദ്യ നാലുവർഷം നല്ല നിലയിൽ പ്രവർത്തിച്ചുവെങ്കിലും തുടർന്നുവന്ന പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞുനോക്കിയിെല്ലന്ന് പ്രദേശവാസികൾ പറയുന്നു. ഒരു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ വാദ്യോപകരണങ്ങൾ കാണാനില്ല. 50000 രൂപ ചെലവഴിച്ച് വാങ്ങിയ പുസ്തകങ്ങൾ മിക്കതും നഷ്ടപ്പെട്ടു. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതിനാൽ കമ്പ്യൂട്ടറുകൾക്കും കേടുവന്നു. കസേരകളും സ്റ്റീൽ പാത്രങ്ങളും പൊടിപിടിച്ച അവസ്ഥ. ഫർണിച്ചറുകൾക്കിടയിൽ ചത്ത എലികളും. 2016ൽ യോഗം ചേർന്ന് ഭരണസമിതിയെ തെരഞ്ഞെടുത്തതായി മിനുട്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് യോഗം നടന്നിട്ടില്ല.
സംഭവം ശ്രദ്ധയിൽപെട്ടിട്ടുെണ്ടന്നും തുടി ഗ്രാമീണ കലാകേന്ദ്രത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും നാലു മാസത്തിനുള്ളിൽ വൈഫൈ സംവിധാനം ഉൾപ്പെടെയുള്ള ആവശ്യമായതെല്ലാം ശരിയാക്കുമെന്നും ഗ്രാമ പഞ്ചായത്തംഗം ഷിഹാബ് മാട്ടുമുറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.