കൊടിയത്തൂർ: നിത്യോപയോഗ സാധനങ്ങളുടെ വില ദിനേനയെന്നോണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന സപ്ലൈകോ വിൽപനശാലകളിൽ പുതിയ ബില്ലിങ് സംവിധാനംമൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതായി പരാതി.
കഴിഞ്ഞ ദിവസമടക്കം ഇടവിട്ടുള്ള ദിവസങ്ങളിൽ ബില്ലിങ്ങിന് തകരാർ സംഭവിക്കുന്നതായി പരാതിയുണ്ട്. സപ്ലൈകോ പുതിയതായി നടപ്പാക്കിയ ഇ.ആർ.പി സംവിധാനമാണ് നാട്ടുകാരെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നത്. സോഫ്റ്റ്വെയർ, സര്‍വർ തകരാറുകൾ കാരണം ബിൽ അടിക്കാൻ കാലതാമസം വരുന്നതായും ബില്ലിങ് സോഫ്റ്റ് വെയർ നവീകരിച്ചതോടെ ചില ഉൽപന്നങ്ങളുടെ വിലകളിൽ മാറ്റങ്ങൾ വരുന്നതായും ജീവനക്കാർ പരാതിപ്പെടുന്നു.
സപ്ലൈകോ ഉൽപന്നങ്ങളിൽ സബ്സിഡി സാധനങ്ങൾ അധിക വിൽപനശാലകളിലും കുറവാണ്. ഓണം അടുത്തുവരുന്നതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ വിൽപനശാലകളിൽ കമ്പ്യൂട്ടർ പണി മുടക്കുന്നതോടെ സാധാരണ ജനങ്ങൾ പ്രയാസത്തിലാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.