കൊടിയത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ ശ്രദ്ധേയമായ പോരാട്ടം നടന്ന പഞ്ചായത്തുകളിലൊന്നായ കൊടിയത്തൂരിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 11ാം വാർഡിലെ മൂന്നു വനിതാ സ്ഥാനാർഥികൾ തമ്മിലെ സൗഹൃദത്തിന് തിളക്കമുള്ള വിജയം.
സ്ഥാനാർഥിനിർണയത്തോടെ അങ്കത്തിനിറങ്ങിയ ആയിഷ ചേലപ്പുറത്തും (യു.ഡി.എഫ്) ഹർഷിദ നസീറും (എൽ.ഡി.എഫ് സ്വതന്ത്ര) ശബ്നയും (എസ്.ഡി.പി.ഐ) കടുത്ത പോരാട്ടംതന്നെയായിരുന്നു. എന്നാലും മൂവരും തർക്കങ്ങളിൽ ഏർപ്പെടുകയോ എതിർപാർട്ടിയെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
തെരഞ്ഞെടുപ്പ് ദിവസം വൈകീട്ടോടെ വാർഡിലെ വോട്ടു രേഖപ്പെടുത്തൽ കഴിയുംമുമ്പേ മൂവരും തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കിട്ടും പഴയതിലേറെ നർമസല്ലാപങ്ങളിൽ ഏർപ്പെട്ടുമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.