കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് സ്കൂൾ കാമ്പസിൽ മനോഹരമായ ഉദ്യാനം നിർമിച്ചു. ഒഴിവുസമയങ്ങളിൽ വിദ്യാർഥികൾക്ക് ഇരിക്കാനും സമയം ചെലവഴിക്കാനും പറ്റുന്ന രൂപത്തിൽ ഇരിപ്പിടങ്ങളടക്കമാണ് ഒരുക്കിയത്. സ്കൂൾ അസംബ്ലി, മറ്റുപരിപാടികൾ എന്നിവക്കുകൂടി പ്രയോജനപ്പെടും.
നാഷനൽ സർവിസ് സ്കീം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ‘തനതിടം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉദ്യാനം നിർമിച്ചിട്ടുള്ളത്. ഏറനാട് നിയോജകമണ്ഡലം എം.എൽ.എ പി.കെ. ബഷീർ തനതിടം ഉദ്ഘാടനം ചെയ്തു.
മാനേജർ ബാലത്തിൽ ബാപ്പു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് മെംബർ വി. ശംലൂലത്ത്, പി.ടി.എ പ്രസിഡന്റ് എസ്.എ. നാസർ, ഫസൽ ബാബു, പി.സി. അബൂബക്കർ, സ്റ്റാഫ് സെക്രട്ടറി കെ.ടി. സലീം, പ്രോഗ്രാം ഓഫിസർ സി.പി. സഹീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.