കൊടിയത്തൂർ: വേനൽ കനത്ത് കിണറുകളിലും മറ്റും വെള്ളം കുറഞ്ഞതോടെ ജനം പുഴയെ ആശ്രയിക്കേണ്ട അവസ്ഥയിലാണെങ്കിലും ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്ക്കളുടെ ആക്രമണം രൂക്ഷം. ബുധനാഴ്ച മാത്രം നാലുപേരെ നീർനായ് കടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ, പാഴൂർ,ചേന്ദമംഗലൂർ നിവാസികളായ നാലുപേരെയാണ് കഴിഞ്ഞ ദിവസം കാലിന് നീർനായ് കടിച്ചത്. കൊടിയത്തൂർ കാരാട്ട് സലാമിെൻറ മകൾ ഫാത്തിമ നജയുടെ കാലിെൻറ മൂന്നിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്.
ആറു മാസത്തിനിടെ അറുപതിലധികം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കാരശ്ശേരി, കൊടിയത്തൂർ,കോട്ടമുഴി, ഇടവഴിക്കടവ് ,പുതിയോട്ടിൽ,ചാലക്കൽ,കരാട്ട്,പുത്തൻ വീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായ്ക്കൾ സഞ്ചരിക്കുന്നത് .ഒരു വർഷംമുമ്പ് ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിെൻറ ആർ.ആർ.ടി സ്ഥലം സന്ദർശിച്ചിരുന്നു. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തിലിറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്.
വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ല. നീർനായുടെ തുടർച്ചയായ ആക്രമണത്തിന് അടിയന്തര പരിഹാരത്തിനായി കൊടിയത്തൂർ പഞ്ചായത്തിലടക്കം പരാതി നൽകിയിട്ടുണ്ട്. പരിഹാരത്തിനായി വനംവകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വനം വകുപ്പ് സംഘം ഇരുവഴിഞ്ഞിയിൽ ഉടൻ സന്ദർശനം നടത്തുമെന്നും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.