കൊടിയത്തൂർ: അപകടകരമായി സര്‍വിസ് നടത്തിയതായാരോപിച്ച് കൊടിയത്തൂരില്‍ സ്കൂള്‍ ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിന്റെ മൂന്ന് ബസുകളാണ് പ്രതിഷേധക്കാർ തടഞ്ഞത്. കാരക്കുറ്റിയിൽനിന്ന് സ്കൂളിലേക്ക് പോകുന്ന റോഡിന് വീതി കുറവാണെന്നും ഇടുങ്ങിയ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറഞ്ഞു.
റോഡ് വീതി കൂട്ടാൻ സ്കൂൾ മാനേജ്മെന്‍റ് നടപടിയെടുക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് ബസുകൾ തടഞ്ഞത്. പ്രതിഷേധത്തിനിടെ നാട്ടുകാരും പൊലീസും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. ചെറിയ വാഹനങ്ങളിൽ വിദ്യാർഥികളെ മാറ്റിക്കയറ്റാൻ അനുവാദം നൽകിയെങ്കിലും അധികൃതർ തയാറായില്ലെന്നും സമരക്കാർ പരാതിപ്പെട്ടു.
ബസ് തടഞ്ഞതിനെ തുടർന്ന് രണ്ട് മണിക്കൂറിലധികം ബസിലിരുന്ന് വിദ്യാർഥികളും ദുരിതത്തിലായി. റോഡിന്‍റെ ശോച്യാവസ്ഥയടക്കമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കൊടിയത്തൂർ പഞ്ചായത്ത് ഓഫിസിൽ നാട്ടുകാരുടെയും സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.