കൊടിയത്തൂർ: മറ്റുള്ളവരുടെ സങ്കടങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനമാണ് ശരിയായ രാഷ്ട്രീയമെന്നും, വാർഡ് അംഗവും പഞ്ചായത്തും മുൻൈകയെടുത്ത് നിർമിക്കുന്ന സ്നേഹവീടുകൾ മാതൃകാപരമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാട്ടുമുറിയിൽ നിർമിക്കുന്ന മൂന്നാമത്തെ സ്നേഹവീടിെൻറ തറക്കല്ലിടൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശംലൂലത്ത് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കമ്മിറ്റി, മൂന്നാം വാർഡ് അംഗം ശിഹാബ് മാട്ടുമുറിക്ക് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് സമ്മാനിച്ചു. സ്നേഹവീട് പദ്ധതിയിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച തുക ചടങ്ങിൽ കൈമാറി. മൂന്നാം വാർഡിൽ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് സ്നേഹവീട് നിറമാണ കമ്മിറ്റിചെയർമാനും വാർഡ് അംഗവുമായ ശിഹാബ് മാട്ടുമുറിയെ അഭിനന്ദിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി അയച്ച അഭിനന്ദന കത്ത് സമർപ്പിച്ചു.
ഗിഫ്റ്റ് ഓഫ് ഉമ്മച്ചിയുടെ സംവിധായകന് കെ.ടി. മന്‍സൂറിനെ ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, യു.ഡി.എഫ് ചെയര്മാന് കെ.ടി. മന്‍സൂര്‍, വൈസ് പ്രസിഡൻറ് കരീം പഴങ്കല്‍, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൊളക്കാടൻ അശ്റഫ്, സ്നേഹവീട് നിർമാണ കമ്മിറ്റി ട്രഷറര്‍ രിഹ്ല മജീദ്, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. അബൂബക്കര്‍, പുതിയോട്ടില്‍ ബഷീര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.