കൊടിയത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ മുസ്ലിം ലീഗിലെ വനിത പഞ്ചായത്ത് പ്രസിഡൻറിനെതിരെ വൈസ് പ്രസിഡൻറ് അധിക്ഷേപം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങി മുസ്ലിം ലീഗ്.
നടപടിയായില്ലെങ്കിൽ വനിത കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നൽകാനും പഞ്ചായത്ത് പ്രസിഡൻറിന് പൂർണപിന്തുണ നൽകാനും ലീഗ് നേതൃത്വം തീരുമാനമെടുത്തതായാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വനിത പ്രസിഡൻറിനെതിരെ അധിക്ഷേപം നടത്തിയത്. വൈസ് പ്രസിഡൻറുമായി യോജിച്ചുപോവാനാവില്ലെന്ന നിലപാടെടുത്ത പ്രസിഡൻറ് രണ്ടു ദിവസമായി പഞ്ചായത്ത് ഓഫിസിൽ ഹാജരായിട്ടില്ല. ഒരു വർഷത്തിനിടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ നിരവധി പരാതികളാണ് ഉയർന്നുവന്നിട്ടുള്ളത്. കോണ്‍ഗ്രസ് വാർഡ് അംഗത്തെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും മുമ്പ് അധിക്ഷേപിച്ചത് വാർത്തയായിരുന്നു.
ഭരണസമിതിയുടെ ഒന്നാം വാർഷികത്തിെൻറ ഭാഗമായി ഈ മാസം 10 മുതൽ 25 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ മെഗാ അദാലത്തിെൻറ നോട്ടീസിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങൾക്ക് കാരണമായത്. പ്രശ്നം രൂക്ഷമായിട്ടും വൈസ് പ്രസിഡൻറിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിനെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.