തോട്ടുമുക്കത്ത് സ്കൂൾ മേൽക്കൂര തകർന്നുവീണു

കൊടിയത്തൂർ: വേനൽമഴയിൽ ചൊവ്വാഴ്ച രാത്രി തോട്ടുമുക്കം ഗവ. യു.പി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്.

സ്കൂൾ അവധി സമയമായതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിലായി മഴയിൽ പഞ്ചായത്തിലെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും കൃഷിക്ക് നാശം സംഭവിക്കുകയും ചെയ്തിരുന്നു. 40 വർഷത്തോളം പഴക്കമുള്ള സ്കൂൾ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തി തുടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായെന്നും ഈ അവധിക്കാലത്ത് തന്നെ നവീകരണ പ്രവൃത്തി തുടങ്ങാൻ നടപടി സ്വീകരിച്ചിരുന്നതായും സ്കൂൾ പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ പറഞ്ഞു.കെട്ടിടത്തിന്റെ മേൽക്കൂര മാത്രമാണ് തകർന്നത്. ഭിത്തികൾക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.

Tags:    
News Summary - roof of the school collapsed at Thottumukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.