കൊല്ലം സ്വദേശിയായ ദർസ് വിദ്യാർഥി പളളികുളത്തിൽ വീണു മരിച്ചു

കൊടിയത്തൂർ: ദർസ് വിദ്യാർഥി പളളികുളത്തിൽ വീണു മരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി സെയ്ദലി (17) യാണ് മരിച്ചത്. ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിലെ കുളത്തിലാണ് സംഭവം.

വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം നടന്നത്. ദർസ് പഠനത്തിനായി കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ചെറുവാടിയിൽ എത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അൻസാർ.

News Summary - student from Kollam Drowned to death in Kodiyathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.