ചെറുവാടി ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റസ് പോലീസ് യൂണിറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രധിഷേധ സംഗമം

സ്റ്റുഡന്റസ് പൊലീസ് യൂണിറ്റ് : അവഗണനക്കെതിരെ പ്രതിഷേധം

കൊടിയത്തൂർ :ചെറുവാടി ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റസ്  പൊലീസ് യുണിറ്റ് ഇത്തവണയും അനുവദിക്കാത്തതിൽ പ്രതിഷേധം.പഞ്ചായത്തിലെ തന്നെ ഏക ഗവ.സ്‌കൂളിലാണ്​ സ്റ്റുഡന്‍റ്​ പൊലീസ്​ കേഡറ്റ്​ അനുവദിക്കാത്തത്​ സമീപ പ്രദേശങ്ങളിലെ ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സ്റ്റുഡന്റസ് പൊലീസ് യൂണിറ്റ് അനുവദിക്കാത്തതിൽ ചെറുവാടി ടൗൺ എം.എസ്.എഫ് കമ്മിറ്റി പ്രധിഷേധ സംഗമം സംഘടിപ്പിച്ചു.

തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വി.പി.എ ജലീൽ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ എം. എസ്.എഫ് പ്രസിഡന്റ്‌ കെ.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിൽ അനുവദിച്ച ആറു യൂണിറ്റിൽ 3 യൂണിറ്റും തിരുവമ്പാടി മണ്ഡലത്തിൽ ആണങ്കിലും മൂന്നും ഒരേ മാനേജ്മെന്‍റിന്​ കീഴിലുള്ള സ്കൂളുകൾക്ക് നൽകിയ എം.എൽ.എ സ്വജനപക്ഷ പാത പരമായ നിലപാടിനെതിരെ ശക്തമായ പ്രധിഷേധമായിരുന്നു സംഗമം .

മണ്ഡലത്തിൽ അർഹതപ്പെട്ട സർക്കാർ സ്കൂളുകളെ അവഗണിക്കാൻ കാരണം നിയമസഭാ തെരെഞ്ഞെടുപ്പിൽ അരമനകളുമായി ഉണ്ടാക്കിയ ധാരണ കൊണ്ടാണെന്ന് എം.എസ്.എഫ് ആരോപിച്ചു. മുസ്ലിം ലീഗ് ട്രഷറർ എസ്. എ.നാസർ , ഗുലാം ഹുസൈൻ, ജബ്ബാർ പുത്തലത്ത്, സ്കൂൾ പി. ടി.എ പ്രസിഡന്റ്‌ സി.വി റസാഖ്, രിസാൽ പുത്തലത്ത് എന്നിവർ സംസാരിച്ചു.  

Tags:    
News Summary - Student Police Unit: Protest against Neglect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.