കൊടിയത്തൂർ: പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പൊയിൽ വയലിൽ പച്ചക്കറി കൃഷിയിറക്കി. ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്. അരയേക്കർ സ്ഥലത്ത് പയർ, വെണ്ട, മത്തൻ, ചുരങ്ങ, ഇളവൻ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്.
കാരക്കുറ്റി യങ്സ്റ്റാർ ക്ലബും നാപ്സാനിറ്റൈസർ കമ്പനിയും സഹായത്തിനുണ്ട്. പൂർണമായും ജൈവ രീതിയിൽ നടത്തുന്ന കൃഷിക്ക് വയൽ ഒരുക്കുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള പരിചരണവും പരിവാർ സംഘടന തന്നെയാണ് ചെയ്യുന്നത്. വിത്തിറക്കൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പി.എം. നാസർ അധ്യക്ഷത വഹിച്ചു.
കെ.ടി. ഫെബിദ, ടി.കെ. ജാഫർ, അബ്ദുൽ അസീസ് കാരക്കുറ്റി, കരീം പൊലുകുന്നത്ത്, മുഹമ്മദ് ജി റോഡ്, കെ.ടി. മൊയ്തീൻ ഹാജി, റിയാസ് കാരക്കുറ്റി, ബഷീർ കണ്ടങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.