കൊടിയത്തൂർ: ഒരാഴ്ചയായി തുടരുന്ന വേനൽമഴയിലും കാറ്റിലും ഗ്രാമപഞ്ചായത്തിൽ വൻ കൃഷിനാശം. കാരക്കുറ്റി കുറ്റിപ്പൊയിൽ, ചെറുവാടി, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ മാത്രമായി ആറ് ഏക്കറോളം നെൽകൃഷി നശിച്ചിട്ടുണ്ട്. വിളവെടുക്കാൻ പാകമായതുൾപ്പെടെ നെൽകൃഷിയാണ് വെള്ളം കെട്ടിനിന്ന് നശിച്ചത്. ഇതോടെ പല കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
കടം വാങ്ങിയും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കർഷകർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പഞ്ചായത്ത് പരിധിയിൽ ഏക്കർകണക്കിന് സ്ഥലത്ത് വാഴകൃഷിയും നശിച്ചിട്ടുണ്ട്. കുല വന്നതും വിളവെടുക്കാൻ പാകമായതുമായ വാഴകൃഷിയാണ് നശിച്ചത്.
മൂന്ന്, നാല് വാർഡുകളിലായി റബർ, തെങ്ങ്, തേക്ക് എന്നിവയും നശിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, കൃഷി ഓഫിസർ കെ.ടി. ഫെബിദ എന്നിവർ സന്ദർശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.