കൊടിയത്തൂർ: ചെറുവാടി പുഞ്ചപ്പാടത്ത് അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷി ഇറക്കി. എല്ലാവരും പാടത്തിറങ്ങിയാലേ വിഷരഹിത ഭക്ഷണം സാധ്യമാകൂ എന്ന തിരിച്ചറിവിൽനിന്നാണ് എഫ്.എസ്.ഇ.ടി.ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ 120 ദിവസംകൊണ്ട് കൊയ്തെടുക്കാവുന്ന വിത്തിനമായ ഐശ്വര്യയും, 110 ദിവസംകൊണ്ട് കൊയ്തെടുക്കാവുന്ന ഉമയും നാല് ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്.
കേരള എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറ് ഹംസ കണ്ണാട്ടിൽ നടീൽ ഉദ്ഘാടനം ചെയ്തു. നസീർ മണക്കാടിയിൽ അധ്യക്ഷതവഹിച്ചു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ പരമ്പരാഗത നെൽകർഷർക്കും വിവിധ ഫാർമേഴ്സ് ക്ലബുകൾക്കുമൊപ്പം ചേർന്ന് 250 ഏക്കറിലധികം വരുന്ന ചെറുവാടി പുഞ്ചപ്പാടം പൂർണമായും കൃഷിയോഗ്യമാക്കുകയെന്നതാണ് സംഘടന ലക്ഷ്യംവെക്കുന്നത്.
വിത്തിറക്കൽ മുതൽ കൊയ്തെടുക്കൽ വരെയുള്ള പ്രവർത്തനങ്ങൾ പൂർണമായും ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നടന്നുവരുന്നത്. നടീൽ ഉത്സവത്തിൽ കൃഷി ഓഫിസർ കെ.ടി. ഫെബിദ, അനൂപ് തോമസ്, വി. അജീഷ്, ലീനീഷ് നെല്ലൂളി മീത്തൽ, എൻ. രാജേഷ്, പി.സി. മുജീബ്, പി.പി. അസ്ലം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.