കൊടിയത്തൂർ :വൈദ്യുതാഘാതമേറ്റ ഓട്ടോ റിക്ഷാ തൊഴിലാളിയെ രക്ഷിച്ചു .കാരക്കുറ്റി ശശീന്ദ്രനാണ് നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം ജീവൻ തിരിച്ച് കിട്ടിയത്. വൈദ്യുതാഘാതമേറ്റ മകനെ രക്ഷിക്കാൻ ശ്രമിച്ച ശശീന്ദ്രന്‍റെ അമ്മ ഷോക്കടിച്ച് തെറിച്ച് വീണു.
തുടർന്നാണ് അയൽവാസി ബാജു കാരക്കുറ്റി ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിചെങ്കിലും ശശീന്ദ്രൻ നിശ്ചലാവസ്ഥയിലായിരുന്നു ഫാബ്രിക്കേഷൻഉടമ അബ്ദുൽ ഖാദർ സ്ഥലത്തെത്തി ശശിന്ദ്രന് കൃതിമ ശ്വാസം നൽകുകയായിരുന്നു കോവിഡ് കാലത്ത് പരസ്പരം സ്പർശിക്കാൻ പോലും നിയന്ത്രണമുള്ള കാലത്താണ് മറ്റൊന്നും ചിന്തിക്കാതെ അബ്ദുൽ ഖാദർ ശശീന്ദ്രന് ശ്വാസം നൽകിയത്.
നാട്ടുകാരായ ബിലാൽ ,കുഞ്ഞോയി , ഹക്കീം മംഗലശ്ശേരി, കെ.കെ.സി.റഷീദ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. ശശീന്ദ്രനെ രക്ഷിച്ച നാട്ടുകാരെ സി.ഐ.ടി.യു കാരക്കുറ്റി ആദരിച്ചു ജില്ലാ കൗൺസിൽ അംഗം നാസർ കൊളായി പൊന്നാട അണിയിച്ചു , ഗിരീഷ് കാരകുറ്റി, ബിജു , അസീസ് എടക്കണ്ടി, എം കെ. സലാം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.