മുക്കത്ത് വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു

മുക്കം: സ്വകാര്യവ്യക്തി വയൽ നികത്തി കെട്ടിടം നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു. ചെറുവാടി താഴ്ത്തുമുറിയിലെ മൈലാഞ്ചി റോഡിലെ നെൽകൃഷിക്ക് സമീപം റോഡിനോടും കനാലിനോടും ചേർന്ന് നിർമിക്കുന്ന കെട്ടിടമാണ് താഴത്തുമുറി റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ തടഞ്ഞത്.

പഞ്ചായത്തിലും വില്ലേജിലും നേരത്തെ പരാതി നൽകിയതിനെ തുടർന്ന് നിർമാണാരംഭ സമയത്ത് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും പ്രവൃത്തി തുടർന്നിരുന്നു. സർക്കാർ ഒഴിവ് ദിവസത്തിൽ മാത്രമാണ് പ്രവൃത്തികൾ നടത്താറുള്ളത്. പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലാത്ത ഈ കെട്ടിടം മറ്റൊരു സ്വകര്യ വ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്താണ് ഫാമെന്ന പേരിൽ നിർമ്മിക്കുകയായിരുന്നു.

കൊടിയത്തൂർ പഞ്ചായത്ത് വാർഡ് അംഗം അബ്ദുൽ മജീദ് റിഹല, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് കരീം പഴങ്കൽ എന്നിവർ സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിച്ചതിനെ മുക്കം പൊലീസ് സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു.

Tags:    
News Summary - The locals blocked the construction of the building by filling up the field at Mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.